ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരായ പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് എംപി പി.വി.അബ്ദുള്‍ വഹാബ്. സമരം തുടങ്ങുന്നതിനു മുമ്പ് കേരളഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്.
അതേസമയം, മര്യാദ അനുസരിച്ചാണ് താന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നാണ് അബ്ദുള്‍ വഹാബ് എംപി പ്രതികരിച്ചത്. സമരത്തിന് പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.