ഉരുൾപൊട്ടൽ ഉണ്ടായ ഷിരൂരിൽ അടുത്ത വ്യാഴാഴ്ച തിരച്ചിൽ തുടരും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.
ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എക്സ്കവേറ്ററിൻ്റെ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിച്ചത്.ഷിരൂരില്‍ തടസമായി ഉണ്ടായിരുന്ന മോശം കാലാവസ്ഥയും മാറി. ഇതോടെയാണ് അടുത്ത ആഴ്ച്ചയില്‍ തിരച്ചില്‍ പുനരാരംഭിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗോവ തുറമുഖത്തുനിന്ന് ഷിരൂരിലെത്താൻ ഡ്രഡ്ജർ 38 മണിക്കൂർ എടുക്കും.
ഗംഗാവലി നദിയുടെ ഒഴുക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞതായി റിപ്പോർട്ട്. എക്സ്കവേറ്റർ വന്നാലുടൻ നദിയുടെ അടിത്തട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങും. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്ഥലത്തെ മണ്ണും പാറകളും നീക്കം ചെയ്യാൻ എക്സ്കവേറ്റർ ഉപയോഗിച്ച് നടപടിയെടുക്കുന്നതാണ് ആദ്യപടി. തുടർന്ന് നാവികസേനയും ഈശ്വര മൽപെ സംഘവും നദിയിലൂടെ നീങ്ങിയ ശേഷം പരിശോധന പുനരാരംഭിക്കും.