ആന്ധ്രാപ്രദേശിൽ കൂടത്തായി മോഡൽ കൊലപാതകം. ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ ആണ് സംഭവം സ്വർണ്ണവും പണവും തട്ടാനാണ് അയൽവാസികളെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെനാലി സ്വദേശികളായ മുനഗപ്പ രജനി, മുടിയാല വെങ്കിടേശ്വരി, ഗോണ്ടു രമണമ്മ എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആദ്യം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ കഴിഞ്ഞ മൂന്നാമത്തെയാൾ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂന്ന് പേരെയും കൊലപ്പെടുത്താൻ ഒരേ രീതികളാണ് തെരഞ്ഞെടുത്തതെന്ന് പ്രതികൾ മൊഴി നൽകി.