അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്.നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 2023 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യധാരാ മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നല്‍കിയെന്നാരോപിച്ച് ബിജെപി നേതാവ് കേശവ് പ്രസാദയാണ് പരാതി നല്‍കിയത്.
ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു’40 ശതമാനം കമ്മീഷന് വാങ്ങുന്ന സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം.ജൂലൈ 30 ന് കേസ് വീണ്ടും പരിഗണിക്കും.ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.