ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ ഇറ്റലിയെയും സ്പെയിനെയും ഇന്ത്യ മറികടന്നു. ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവ മാത്രമാണ് മുന്നില്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. പുതിയ 294 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.20 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 45,24,317 സാമ്പിളുകള്‍ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.