ദില്ലി: ദില്ലിയിൽ പൊലീസിനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷാറൂഖിന്റെ പൊലീസ് കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ദില്ലി കർകർദൂമ കോടതിയാണ് കസ്റ്റഡി നീട്ടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദില്‍ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ ഷാരുഖ് തോക്കുചൂണ്ടുകയായിരുന്നു.