തഞ്ചാവൂര്‍: കടം വാങ്ങിച്ച് തിരിച്ചടക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മകനെ അമ്മ വ്യാപാരിക്ക് പണയം വച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പാട്ടൂര്കോട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ഗജ ചുഴലിക്കാറ്രിനെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന്റെ ശവം അടക്കം ചെയ്യാനാണ് യുവതി വ്യാപാരിയില്‍ നിന്നും കടം വാങ്ങിച്ചത്. എന്നാല്‍ തിരിച്ചടക്കാന്‍ ഗത്യന്തരമില്ലാതെ മകനെ പണയം വയ്ക്കുകയായിരുന്നു.
മഹിലിംഗ എന്ന വ്യാപാരിയില്‍ നിന്നാണ് യുവതി 36,000 രൂപ കടം മേടിച്ചത്. ഗജ ചുഴലിക്കാറ്രില് തകര്‍ന്ന വീട് പുതുക്കിപ്പണിയാനും ശവസംസ്കാരം നടത്താനുമാണ് പണം ഉപയോഗിച്ചത്. എന്നാല്‍ കടം തിരിച്ചടക്കാന്‍ പറ്രാത്തതിനെ തുടര്‍ന്ന് പത്ത് വയസുകാരനായ മകനെ കരാര്‍ പണി ചെയ്യുന്നതിനായി പണയം വയ്ക്കുകയായിരുന്നു. പിന്നീട് ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകര്‍ എത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്.
ഒരു സ്വകാര്യ വ്യക്തിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വളരെ മോശമായ അവസ്ഥയിലാണ് കുട്ടി ജോലി ചെയ്തിരുന്നത്. അഞ്ചാം ക്ലാസില്‍ നിന്ന് പഠനം ഉപേക്ഷിച്ച കുട്ടിയെ കൊണ്ട് ഫാമില്‍ കൂടുതലായി ജോലി ചെയ്യിപ്പിച്ചിരുന്നു. ഇരുന്നൂറോളം ആടുകളെയാണ് കുട്ടി പരിപാലിച്ച് പോന്നിരുന്നത്. എന്നാല്‍ രണ്ട് മാസമായി കഴിക്കാന്‍ രാവിലെ ഒരു പാത്രത്തില്‍ കഞ്ഞി മാത്രമാണ് നല്‍കിയിരുന്നത്.
മുഴുവന്‍ സമയവും ആടിനെ പരിപാലിക്കേണ്ടതിനാല്‍ ഫാമില്‍ തന്നെയായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. വിശദമായ പരിശോധനയ്ക്കൊടുവില്‍ നോണ്‍ പ്രോഫിറ്റ് സംഘടനയാണ് കുട്ടിയെ കണ്ടെടുത്തത്. തുടര്‍ന്ന് തഞ്ചാവൂരിലെ ചെെല്‍ഡ് ലെെന്‍ ഹോമിലേക്ക് കുട്ടിയെ മാറ്റിയതായി നോണ്‍ പ്രോഫിറ്റ് സംഘടനയുടെ മേധാവി പാര്‍ഥിമ രാജ് അറിയിച്ചു.