ന്യൂഡല്‍ഹി: പ്രധാനമന്ത്രി സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ ആണെന്ന് പരിഹസിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എം.എം. മണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് 400 സീറ്റ് ലഭിക്കും എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മണിയുടെ പരിഹാസം.
കോണ്‍ഗ്രസിന്റെ കാലത്തേതു പോലെ തന്നെയാണ് മോദി സർക്കരും ചെയ്യുന്നത്. ബിജെപിയെ പുറത്താക്കണം എങ്കില്‍ പ്രതിപക്ഷ പാർട്ടികള്‍ ഒരുമിച്ച് പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി ശക്തിപ്പെടുത്താൻ കോണ്‍ഗ്രസും സഹകരിക്കണം. ഇല്ലെങ്കില്‍ എല്ലാവരും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും എം.എം. മണി വ്യക്തമാക്കി.