ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ടിഎംസി നേതാവ് സത്യേൻ ചൗധരിയാണ് മരിച്ചത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി നിലവില്‍ ടിഎംസിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ബംഗാളിലെ ബഹരാംപുരിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സത്യേൻ ചൗധരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.