സിറ്റിംഗ് സീറ്റിലും തോല്‍വി, നാലിടത്ത് കോണ്‍ഗ്രസ് – ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍
ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് – ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ മകന് ബി.വൈ രാഘവേന്ദ്രയെ ഷിമോഗയില്‍ വിജയിപ്പിക്കാനായതുമാത്രമാണ് മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസമായത്.
രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ബെല്ലാരിയില്‍ കോണ്‍ഗ്രിന്റെ വി.എസ്. ഉഗ്രപ്പയും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബെല്ലാരി മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥി വിജയിച്ചത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ്. റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബെല്ലാരി 2004 മുതല്‍ ബി.ജെ.പിയെ തുണച്ച മണ്ഡലമാണ്. 2014ല്‍ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റ് കൂടിയാണ് ബെല്ലാരി. അഭിമാനപ്പോരാട്ടത്തിന് തന്റെ സഹോദരിയായ ജെ.ശാന്തയെയാണ് അദ്ദേഹം രംഗത്തിറക്കിയത്. നേരത്തെ 2009ല്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു.
മണ്ഡലവും വിജയിച്ച സ്ഥാനാര്‍ത്ഥികളും ഇങ്ങനെ..⇓
- ♦ ബെല്ലാരി (ലോക്സഭാ മണ്ഡലം): വി.എസ്. ഉഗ്രപ്പ (കോണ്‍ഗ്രസ്)
- ♦ മാണ്ഡ്യ (ലോക്സഭാ മണ്ഡലം): ശിവരംഗൗഡ (ജെ.ഡി.എസ്)
- ♦ രാമങ്കര (നിയമസഭാ മണ്ഡലം): അനിത കുമാരസ്വാമി (ജെ.ഡി.എസ്)
- ♦ ജാമഖണ്ഡി (നിയമസഭാ മണ്ഡലം): ആനന്ദ് സിദ്ധു ന്യാമഗൗഡ (കോണ്‍ഗ്രസ്)
- ♦ ശിവമോഗ (ലോക്സഭാ മണ്ഡലം): ബി.വൈ.രാഘവേന്ദ്ര (ബി.ജെ.പി)
1999ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജും തമ്മില്‍ അഭിമാന പോരാട്ടം നടന്ന സ്ഥലമാണ് ബെല്ലാരി. അന്ന് സോണിയാ ഗാന്ധി സുഷമയ്ക്കെതിരെ അട്ടിമറി വിജയം നേടിയെങ്കില്‍ 2004ല്‍ ബി.ജെ.പി മണ്ഡലം തിരിച്ചുപിടിച്ചു. കര്‍ണാടക ബി.ജെ.പിയിലെ ശക്തനായ നേതാവ് ശ്രീരാമലുവിന്റെ അടുത്ത അനുയായികളായ ബെല്ലാരി സഹോദരന്മാരാണ് പിന്നീട് ബെല്ലാരി മണ്ഡലം അടക്കിഭരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാറിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം മാറിമറിയുകയായിരുന്നു. ഷിമോഗയില്‍ ബി.എസ്.രാഘവേന്ദ്രയ്ക്ക് വിജയിക്കാന്‍ ആയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ മുന്നണിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ്