ക്ലാസിൽ ഇറച്ചി കൊണ്ടുവന്നതിന് അഞ്ച് വയസുകാരനെ പ്രിൻസിപ്പൽ സ്കൂളിൽ നിന്ന് പുറത്താക്കി. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ഹില്‍ട്ടണ്‍ കോണ്‍വെൻ്റ് സ്കൂളിലാണ് സംഭവം. കുട്ടി നിരന്തരം മാംസാഹാരങ്ങൾ കൊണ്ടുവന്ന് മറ്റ് കുട്ടികളോടൊപ്പം കഴിക്കുകയും മറ്റൊരു വിശ്വാസത്തിലേക്ക് മാറാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നു എന്നതാണ് പ്രിന്‍സിപ്പലിന്റെ വിചിത്ര വാദം. സ്കൂൾ പ്രിൻസിപ്പൽ കുട്ടിയുടെ അമ്മയുമായി വഴക്കിടുന്നതിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മാംസം കഴിക്കാൻ നിർബന്ധിച്ച് എല്ലാവരെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് നിങ്ങളുടെ കുട്ടി പറയുന്നു. ഹിന്ദു ക്ഷേത്രങ്ങൾ തകർക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കുട്ടി പറഞ്ഞു.കുട്ടിയെ ഇവിടെ പഠിപ്പിക്കാന്‍ താത്പര്യമില്ല’, എന്ന് പ്രിൻസിപ്പൽ വിദ്യാർത്ഥിയുടെ അമ്മയോട് പറയുന്നത് വീഡിയോയില്‍ കാണാം. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അമ്മയ്ക്കൊപ്പം വിദ്യാര്‍ത്ഥിയും നില്‍ക്കുമ്പോഴായിരുന്നു തർക്കം.