പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.സംസ്ഥാനത്തിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ചകളും നടത്തും.ആദ്യമായല്ല രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വിമർശിച്ചിരുന്നു.
പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യമായാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുന്നത്. ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ മണിപ്പൂർ വിഷയം ഉന്നയിച്ച് കനത്ത ആക്രമണമാണ് രാഹുൽ ബിജെപിക്കുനേരെ അഴിച്ചുവിട്ടത്.അതേസമയം പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. തുടർന്ന് മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തരം ശ്രമം ഉണ്ടായെന്ന് മോദി പാർലമെന്റിൽ മറുപടിയും നൽകിയിരുന്നു