ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 126 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 1694 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 49,391, രോഗമുക്തി നേടിയവര്‍ 14,183 എന്നിങ്ങനെയാണ് നിലവിലെ കണക്ക്.
കൊവിഡ് ഹബ്ബായി മാറിയിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 15,525 ആയി. 617 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 368 മരണവും 3049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 176 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ദിനംപ്രതി അനിയന്ത്രിതമായി ഉരുന്ന കൊവിഡ് മരണനിരക്കും രോഗബാധിതരുടെ കണക്കും രാജ്യത്തെ വന്‍ ആശങ്കയിലേയ്ക്കാണ് തള്ളിവിടുന്നത്. 17 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇനിയും ലോക്ക് ഡൗണ്‍ നീട്ടാനായിട്ട് പല സംസ്ഥാനങ്ങളും തയ്യാറെടുത്തിയിരിക്കുകയാണ്. നിലവില്‍ തെലുങ്കാനയില്‍ മെയ് 29 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.