പുതുച്ചേരി : പുതുച്ചേരിയെ നടുക്കി അതിക്രൂര കൊലപാതകം. ഒന്‍പതു വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയിലുമുണ്ടെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു. ക്രൂരകൊലപാതകത്തിന് ശേഷം കൈയ്യും കാലും കെട്ടിയാണ് മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷിച്ചെത്തിയ പൊലീസാണ് അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.