ദില്ലി: ഡല്‍ഹിയിലെ ഏറ്റവും ജനകീയനായ എംഎല്‍എയായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെരഞ്ഞെടുക്കപ്പെട്ടു. ഐഎഎന്‍എസ്-നേതാ ആപ് നടത്തിയ സര്‍വേയിലാണ് ജനകീയരായ എംഎല്‍എമാരെ തെരഞ്ഞെടുത്തത്. ഉപ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഹരിനഗര്‍ എംഎല്‍എ ജഗ്ദീപ് സിംഗാണ്. മൂന്നാം സ്ഥാനത്ത് ദിനേഷ് മൊഹാനിയയും. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മണ്ഡലങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളായിരുന്നു സര്‍വേയില്‍ പരിഗണിച്ചത്.
ദില്ലിയിലെ ജനകീയരായ എംഎല്‍എമാരുടെ പട്ടികയില്‍ അരവിന്ദ് കേജരിവാള്‍ നാലാം സ്ഥാനത്ത്
by രാഷ്ട്രദീപം
by രാഷ്ട്രദീപം