ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘടിത അക്രമത്തിനും കലാപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷ്ണര്‍ തലത്തില്‍ അന്വേഷണം നടത്തി എത്രയും വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോട് അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
അക്രമത്തിന് പിന്നാലെ ക്യാമ്ബസിനുള്ളില്‍ വലിയ പ്രതിഷേധം അരങ്ങേറിയതോടെ അക്രമം അഴിച്ചുവിട്ട നാല് പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.