ബംഗളൂരു: കാര്‍ സര്‍വീസ് ചെയ്യുന്നവര്‍ക്ക് ഉള്ളി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കാര്‍ സര്‍വീസ് സെന്റര്‍. ബംഗളൂരുവിലെ മലയാളി യുവാക്കളുടേതാണ് ഈ വ്യത്യസ്തമായ ഓഫര്‍. കാര്‍ സര്‍വീസ് നടത്തുന്ന എല്ലാവര്ക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി ലഭിക്കുമെന്നാണ് വാഗ്ദാനം. രാജ്യത്തെ ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് രസകരമായ ഈ ഓഫര്‍ മുന്നോട്ടുവച്ചത്. ഓഫര്‍ നല്കി തുടങ്ങിയ ശേഷം നിരവധി ആളുകള്‍ കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതായി സര്‍വീസ് സെന്റര്‍ ഉടമകളായ രെഞ്ചുവും ജിനോ കുര്യനും പറയുന്നു. 1400 രൂപ മുതലാണ് ഇവിടെ ജനറല്‍ സര്‍വീസിനുള്ള ചെലവ്.