പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.മോദി തോറ്റാൽ ഓഹരി വിപണി പറയുന്നത് ‘മോദി പോയി അതിനാൽ അദാനി പോയി’ എന്നാണ്. അവർ തമ്മിൽ അഴിമതിയുടെ നേരിട്ടുള്ള ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെഡിയു നേതാവ് നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മൂന്നാമതും സർക്കാർ ഉണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോഴും ബിജെപി നേതൃത്വം പൂർണ്ണമായും ആത്മവിശ്വാസത്തിൽ അല്ല. സമ്മർദ്ദങ്ങൾ ശക്തമായാൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മറുവശത്തേക്ക് ചായുമോ എന്ന ഭീതി ബിജെപിക്ക് ഉണ്ട്. വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കിങ് മേക്കർ ചന്ദ്ര ബാബു നായിഡു നിർണായക ഉപാധികൾ ബിജെപിക്ക് മുമ്പാകെ വെക്കുമെന്നാണ് വിവരം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ശ്രമംസാവകാശം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇന്ത്യ നേതാക്കൾ അവകാശപ്പെടുന്നു.അനൗദ്യോഗികമായി ശരത് പവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ നൽകുന്നതും ആണ്.