കടലൂര്‍: തമിഴ് നടന് വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വിജയിയുമായി ചെന്നൈ നുങ്കാപങ്കത്തെ ആദായനികുതി വകുപ്പ് ആസ്ഥാനത്തേക്ക് ഉദ്യോഗസ്ഥര്‍ വന്നേക്കുമെന്നും സൂചനയുണ്ട്. ചെന്നൈ സാലിഗ്രാമിലുള്ള വിജയുടെ വീട്ടിലും ഇതേ സമയം റെയ്ഡ് നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.
വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്.