മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും എന്നാണ് ബിജെപി കോർ കമ്മിറ്റി തീരുമാനം. ബിജെപി നിയമസഭാ കക്ഷിയോഗ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ തെരഞ്ഞെടുത്തു.
മന്ത്രിസഭ രൂപീകരണ തീരുമാനത്തിനായി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ മുംബൈയിൽ എത്തി. ഇതോടെ മുഖ്യന്ത്രി പദം ബിജെപി വിട്ടുകൊടുക്കില്ല എന്നതിന് വ്യക്തമാകുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയിലെ എട്ട് സുപ്രധാന വകുപ്പുകൾ ഷിൻഡെ വിഭാഗത്തിന് നൽകുവാനും ധാരണയായിട്ടുണ്ട്.ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്.ടെ വന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു. സ്ഥലത്ത് പരിശോധന നടത്തുമെന്നും അന്വേഷണത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
54 കാരനായ ഫഡ്നാവിസിന് മുഖ്യമന്ത്രി പദത്തില്‍ ഇതു മൂന്നാം ഊഴമാണ്. 2014 മുതല്‍ 2019 വരെയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നത്.2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019 ല്‍ അഞ്ചുദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു.