മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി (96) ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 96കാരനായ അദ്വാനിയെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനിത് സൂരിയാണ് പരിശോധിച്ചിരുന്നത് . ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ രാവിലെ അറിയിചിരുന്നു
വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ആദ്യം അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ജൂൺ 27ന് രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 27ന് പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) യൂറോളജി വിഭാഗത്തിൽ അദ്വാനിയെ പ്രവേശിപ്പിച്ചിരുന്നു.