തമിഴ്നാട്ടിൽ ബിജെപി പരാജയപ്പെട്ടെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ എന്നീ പാർട്ടികളുടെ ഇന്ത്യൻ സഖ്യം ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിൽ വോട്ട് വിഹിതത്തിൽ നാലാം സ്ഥാനത്താണ് ബി.ജെ.പി.
എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത്.ഡിഎംകെ 21 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ട് സീറ്റുകളിൽ സിപിഎമ്മും സിപിഐയുമാണ് മുന്നിൽ. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്.കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് തമിഴ്നാട്ടിലെ തോൽവി.