പനാജി : പുതുവല്‍സരാഘോഷത്തിനിടെ ഗോവയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്തുരുത്ത് കടുക്കര സ്വദേശി സഞ്ജയു(19)ടെ മൃതദേഹമാണ് കടലില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ സഞ്ജയെ 31 ന് രാത്രി കാണാതാവുകയായിരുന്നു.