ന്യൂഡല്‍ഹി: ഐസിസില്‍ ചേര്‍ന്ന എറണാകുളം സ്വദേശിനിയായ യുവതി കീഴടങ്ങിയതായി സ്ഥിരീകരണം. വൈറ്റില സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍(ആയിഷ) ആണ് കീഴടങ്ങിയിരിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശിയായ അബ്ദുള്‍ റാഷിദിന്റെ ഭാര്യയാണ് ആയിഷ. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനായി നടപടികള്‍ ആരംഭിച്ചതായി എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ അറുനൂറോളം ഐസിസ് ഭീകരവാദികള്‍ കീഴടങ്ങിയതായും അക്കൂട്ടത്തില്‍ ഒരു മലയാളി യുവതി ഉള്ളതായും വിവരം ലഭിച്ചിരുന്നു.