ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഇഡി റെയ്ഡ്. പൊതുമരാമത്ത് മന്ത്രി ഇ.വി.വേലുവിന്റെ ചെന്നൈയിലെയും തിരുവണ്ണാമലൈയിലെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്.തിരുവണ്ണാമലൈയില്‍ മന്ത്രിയുടെ കുടുംബം നടത്തുന്ന എന്‍ജിനിയറിംഗ് കോളജിലും പരിശോധന തുടരുകയാണ്.റെയ്ഡിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് ഡിഎംകെയുടെ പ്രതികരണം.