മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മെഡിക്കല്‍ കോളജില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം 31 ആയി.
സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
ഞായറാഴ്ചയാണ് ആശുപത്രിയില്‍ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. 12 നവജാതശിശുക്കളുള്‍പ്പെടെ 24 രോഗികളാണ് കഴിഞ്ഞ ദിവസം ഇവിടെ മരിച്ചത്. ഇന്ന് രാവിലെയോടെ ആശുപത്രിയില്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് രോഗികള്‍ക്ക് കൂടി മരിച്ചു.
രോഗികള്‍ക്ക് മതിയായ ചികിത്സ നല്കാന് കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നായിരുന്നു വിശദീകരണം.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.