അസമില്‍ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായി. സംസ്ഥാനത്ത് ഇതുവരെ 22 ജില്ലകളിലായി 16 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ കണക്ക് 34 ആയിട്ടുണ്ട്. ധേമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ദാരംഗ്, നല്‍ബാരി, ബാര്‍പേട്ട തുടങ്ങിയ ജില്ലകള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ പെടുന്നു. അടുത്ത നാല് ദിവസത്തേക്ക് ദിബ്രുഗഡില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.