ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാരിൽ നിന്ന് മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 6,112 കോടി രൂപ ലാഭം നേടി. ഈ കണക്കുകൾ 2019 മുതൽ 2023 വരെയുള്ള കാലയളവിനെ കണക്കുകളാണ് . റെയിൽവേയുടെ വരുമാനത്തിൻ്റെ പത്ത് ശതമാനത്തിൽ താഴെയാണ് ലാഭമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റായ്പൂരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ കുനാൽ ശുക്ല നൽകിയ വിവരാവകാശ അപേക്ഷയിലാണ് റെയിൽവേയുടെ വിശദീകരണം.. 2019-20ൽ 1,724.4 കോടിയും, 2020-21ൽ 710.54 കോടിയും, 2021-22ൽ 156.9 കോടിയും, 2022-23ൽ 2,109.74 കോടിയും. 2023-24 കാലയളവിൽ ഈ ഇനത്തിന് കീഴിൽ 1,129 കോടി രൂപ ലഭിച്ചതായി മറ്റൊരു വിവാരാവകാശ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ യാത്രാനിരക്കിൽ 85% വർധനയുണ്ടായെന്നും വിവരാവകാശ റിപ്പോർട്ട് പറയുന്നു.