2016 ജനുവരിയിൽ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാല പി.എച്ച്.ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് ക്ളോഷർ റിപ്പോർട്ട് നൽകും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെടുന്നു.
രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും തന്റെ “യഥാർഥ ജാതി ഐഡന്റിറ്റി” കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും പൊലീസ് റിപോർട്ടിൽ പറയുന്നു.കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പ്രതികരിച്ചു. രോഹിത് ദളിത് വിദ്യാർത്ഥി ആയിരുന്നില്ലെന്ന വാദം റിപ്പോർട്ടിലും പൊലീസ് ആവർത്തിച്ചിട്ടുണ്ട്.