ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എകെ. 47 അടക്കം ആയുധങ്ങൾ പ്രതികൾ സംഭരിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നുതാരത്തെ വധിക്കാനായി ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്നും പഞ്ചാബി ഗായകന് സിദ്ധു മൂസെവാലെയെ കൊന്നതുപോലെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു
അഞ്ച് പ്രതികളാണ് ഇതുവരെ കേസിൽ പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. ഇതിനായി എകെ 47 അടക്കം ആയുധങ്ങൾ ഇവർ സംഭരിച്ചു.18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയാണ് സൽമാനെ വധിക്കാൻ റിക്രൂട്ട് ചെയ്തിരുന്നത്. അവർ ഗോൾഡി ബ്രാറിൻ്റെയും അൻമോൽ ബിഷ്ണോയിയുടെയും ഉത്തരവുകൾക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.സൽമാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 70 ഓളം പേരെ നിയോഗിച്ചിരുന്നു.കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പിൽ മുംബൈ പൊലീസും അന്വേഷണം തുടരുകയാണ്.