വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു.യുവാവ് കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചിരുനെന്നും വിവാഹ ദിവസം ഇദ്ദേഹം എത്താതിരുന്നതും പ്രകോപിപ്പിച്ചെന്നും യുവതി മൊഴി നല്കി.വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടര്‍ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില് കേട്ട അയല്‍ക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തിയപ്പോൾ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയായ ഡോക്ടറെയും പോലീസ് പിടികൂടി.