ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാനെത്തിയ യുവതിയെ എസ്പി ഓഫിസിനു പുറത്തു കുത്തിക്കൊന്ന ഹെഡ് കോൺസ്റ്റബിളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്ഗൊരൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ലോകനാഥി (40)നെ പൊലീസ് അറസ്റ്റ് ചെയ്തത്. മമത(37) ആണ് കൊല്ലപ്പെട്ടത്. 17 വർഷം മുൻപു വിവാഹിതരായ ദമ്പതികൾക്കു 2 കുട്ടികളുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത
കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽപ്പോയ ലോക്നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മമതയെ ഉടനെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എച്ച്ഐഎംഎസ്) പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരമാണ് ലോകനാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 24 വർഷത്തെ സർവീസ് എക്സ്പീരിയൻസുളള ആളാണ് ലോകനാഥ്. ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്.