ദില്ലി: അമിത് ഷാക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. രാഹുൽ ഗാന്ധിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയത്. മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷായ്ക്കെതിരെ രാഹുൽ വിവാദ പരാമർശം നടത്തിയത്.
അമിത് ഷാക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
by വൈ.അന്‍സാരി
by വൈ.അന്‍സാരി