ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഭീകരതയ്ക്കെതിരെ ഒരുമിച്ചെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദ ഫണ്ടുകളും വ്യാജ കറന്‍സിയും പിടികൂടുന്ന കാര്യത്തില്‍ എന്‍ഐഎയുടെ സംഭാവനകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഭീകരവാദത്തിനെതിരായ നമ്മുടെ പ്രതികരണത്തില്‍ ശ്രദ്ധേയമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഇതില്‍ എന്‍ഐഎയുടെ പങ്ക് നിര്‍ണ്ണായകമാണ്.’ അദ്ദേഹം പ്രസ്താവിച്ചു.