ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം.
സുരന്കോട്ടില്നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു.