കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന് സഹായിച്ചത്. ആയിരക്കണക്കിന് പേരാണ് ഈ വൃദ്ധന്റെ നല്ലമനസ്സിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും രംഗത്തെത്തുന്നത്. ഇതുവരെ 11 ലക്ഷം പേര് ഈ വീഡിയോ കണ്ടുകഴിഞ്ഞു. 23000 പേര് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്. അലീസ് ഡയറി എന്ന പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
This made my day ❤❤❤❤
Posted by ALi's Diary on Wednesday, January 1, 2020