ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.അരിഹാള്‍ പ്രദേശത്തെ ന്യൂ കോളനിയില്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. പിന്നാലെയാണ് ഭീകരനെ വധിച്ചത്.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതു തീവ്രവാദി ഗ്രൂപ്പിലാണ് അംഗമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.