നേപ്പാളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 217 ആയി. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം.
തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന് ഡെവലപ്മെന്റ് വ്യക്തമാക്കുന്നു .മൺസൂൺ കാലത്ത് ദക്ഷിണേഷ്യയിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സാധാരണമാണ്, എന്നാൽ കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുവെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.