ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ വിപിന്‍ (28) പരിക്കേറ്റിട്ടുണ്ട്. 20-ഓളം പേരെ കാണാതായിട്ടുണ്ട്. ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഹിമാചൽ പ്രദേശ് മാണ്ഡിയിലെ താൽതുഖോഡിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു
പാത താൽക്കാലികമായി അടച്ചതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.ആറുപേരുടെ മരണം റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. രണ്ടുപേർ വെള്ളക്കെട്ടിൽ മുങ്ങിയും മൂന്നുപേർ വൈദ്യുതാഘാതം ഏറ്റുമാണ് മരിച്ചത്. ഡൽഹിയിൽ ഇറങ്ങാനിരുന്ന 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.