ഇപ്പോഴത്തെ ദില്ലി ലഫ്റ്റനൻഡ് ഗവര്‍ണര്‍ നവീൻ സക്സേന 2001 ൽ നൽകിയ മാനനഷ്ട കേസിൽ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവു ശിക്ഷ.ഗവർണർ വി കെ സക്സേന ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതിയുടെ വിധി. 23 വർഷം മുമ്പ് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് കോടതിയുടെ സുപ്രധാന വിധി.
2001-ൽ ഫയൽചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് മേധാ പട്കറിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ്മ ശിക്ഷ വിധിച്ചത്. അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഹവാല സാമ്പത്തിക ഇടപാടിൽ അന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയായ സക്സേന സാമ്പത്തിക നേട്ടമുണ്ടാക്കി എന്നായിരുന്നു മേധാപട്കറിന്റെ ആരോപണം. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.