ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച മോദി സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേകമായും നന്ദി പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും പ്രതീക്ഷ നൽകുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിൽ നടന്നതെന്നും മോദി പറഞ്ഞു.
കേരളത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. കേരളത്തിൽ താമര വിരിയുമെന്നും ഒന്ന് മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും സർവ്വേ പറയുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎക്ക് മൂന്നാം ടേം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 2019-നെ അപേക്ഷിച്ച് ഇന്‍ഡ്യാ മുന്നണി നിലമെച്ചപ്പെടുത്തുമെന്നും പ്രവചിക്കുന്നു.ഇന്ന് വൈകുന്നേരമാണ് കേരളത്തിൽ നിന്നും പ്രധാനമന്ത്രി തിരികെ പോയത്. കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയായിരുന്നു മോദിയുടെ മടക്കം.