ഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. റെഡ്സോണില്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. ഗ്രീന്‍ സോണില്‍ വലിയ തോതില്‍ ഇളവുകളുണ്ടാകും. വിമാനസര്‍വ്വീസും ട്രെയിനും മെട്രോ സര്‍വ്വീസും രണ്ടാഴ്ചത്തേക്ക് ഉണ്ടാകില്ല. ഗ്രീന്‍ സോണില്‍ ബസുകള്‍ അനുവദിക്കും. പകുതി യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. ഹോട്ടലുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. മാളുകളും തിയേറ്ററുകളും തുറക്കില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ പുറത്തിറങ്ങരുത്. 65 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങരുത്. ഓറഞ്ച് സോണില്‍ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കും. ടാക്സികള്‍ക്ക് ഒരു യാത്രക്കാരനുമായി സഞ്ചരിക്കാം.