വാരണാസി: മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുൻ ജവാൻ തേജ് ബഹാദൂറിന്റെ നാമനിർദേശ പത്രിക തള്ളി . സൈന്യത്തിൽ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ വിശദമാക്കി.
ഇതോടെ സൈന്യത്തിന്റ പേരില്‍ വോട്ടുകള്‍ ഏകീകരിക്കുന്നത് തടയാന്‍ സൈനികനെ തന്നെ നിര്‍ത്തുകയെന്ന മഹാസഖ്യത്തിന്റെ തന്ത്രമാണ് പാളുന്നത്. വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ തേജ് ബഹദൂറിനെ മഹാസഖ്യം നാടകീയമായാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം അഴിമതിയാണോയെന്ന ചോദ്യത്തിന് നല്കിയ ഉത്തരത്തിലെ വൈരുധ്യമാണ് തേജ് ബഹാദൂറിന് വെല്ലുവിളിയായത്.