ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മധ്യവര്‍ഗത്തിന് വീട് നിര്‍മിക്കാനുള്ള സഹായം തുടരും.ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാക്കും. നിലവിലെ ആശുപത്രികളെ മെഡിക്കല്‍ കോളജിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തും.
ആയുഷ്മാന്‍ പദ്ധതി സര്‍ക്കാര്‍ വിപുലമാക്കും. ആശാവര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.