ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാന്‍. വനിതാ സംവരണം നടപ്പിലാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
മുത്തലാഖ് നിയമവിരുദ്ധമാക്കി. തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടാന്‍ കഴിഞ്ഞു.വനിതാ സംരഭകര്‍ക്കായി 30 കോടി മുദ്രാവായ്പകള്‍ നല്കി.
മോദി ഭരണത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി അവകാശപ്പെട്ടു.