മുംബൈ: രഹസ്വാന്വേഷണ ഏജൻസികളില്‍നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനുവരി 18 വരെ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
ക്രിസ്മസ് പുതുവത്സര ആഘോഷസമയങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുംബൈ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരം പൊതുനിരത്തുകളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടുന്നത് നിരോധിച്ചു.