വയനാട്: നടവയലില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ചുള്ള അവശതയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
തോടിനോട് ചേര്‍ന്ന് പുലിയെ കണ്ടതോടെ് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.
പുലിക്ക് പരിക്കോ മറ്റൊ ഉണ്ടോ എന്ന് അറിയാന്‍ ഇതിനെ പിടികൂടി പരിശോധിക്കണം. ഇടയ്ക്കിടെ പുലി ചെറുതായി സഞ്ചരിക്കുന്നുമുണ്ട്.പുലിയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. മയക്കുവെടി വയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.