വയനാട് :പനവല്ലിയില്‍ ഭീതിവിതച്ച കടുവ കുടുങ്ങി. മയക്കുവെടിവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കടുവ കൂട്ടിലായത്.രണ്ടുമാസമായി പനവല്ലിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിഞ്ഞദിവസമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ് പുറപ്പെടുവിച്ചത്.
നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് മയക്കുവെടി വച്ച് പിടികൂടാന്‍ ചുമതല നല്‍കിയത്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇന്ന് രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂടുകളില്‍ ഒന്നില്‍ കടുവ കുടുങ്ങിയത്.നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകളാണ് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. എന്നിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനിച്ചത്.
വനംവകുപ്പിന്റെ കെണിയില്‍ വീണ കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ട് ഭയന്നിട്ടുണ്ട്. ഗൃഹനാഥനും വീട്ടമ്മയും വരാന്തയില്‍ ഇരിക്കുമ്ബോഴായിരുന്നു കടുവ വീട്ടിനകത്തു കയറിയത്.