വയനാട്: മുള്ളന്‍കൊല്ലിയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവ കൂട്ടിലായി. വടാനക്കവലയ്ക്ക് സമീപം വനമൂലികയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ കുപ്പാടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. നാല് ദിവസത്തെ ഇടവേളകളിലാണ് വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നത്. ഞായറാഴ്ചയും പശുക്കിടാവിനെ കടുവ കൊന്നിരുന്നു.
വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടും കടുവ കുടുങ്ങാതിരുന്നതോടെ മയക്കുവെടി വച്ച് പിടികൂടാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടില്‍ കുടങ്ങിയത്.