വയനാട്: മാനന്തവാടി രൂപതാ സുവര്‍ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് തോമാട്ടുചാല്‍ സെയ്ന്റ് തോമസ് ഇടവക നിര്‍മിച്ചുനല്‍കിയ ജൂബിലിഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇടവകാംഗങ്ങള്‍ 6.5 ലക്ഷംരൂപ ചെലവഴിച്ചാണ് നാലുമാസംകൊണ്ട് വീടുപണി പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ ഇടവക വികാരി ഫാ. വിന്‍സന്റ് കളപ്പുര കുടുംബനാഥന് കൈമാറി.
വെഞ്ചരിപ്പുകര്മവും നടത്തി. ഇടവക മുന്‍വികാരി ഫാ. ജോസഫ് പിണക്കാട്ട്, ഭവനനിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജോണ്സണ് തൊഴുത്തുങ്കല്‍ എന്നിവരാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. താക്കോല്‍ദാനചടങ്ങില്‍ ബിജു ആരിശ്ശേരില്‍, ജോണ്സണ് ചിറയത്ത്, പൗലോസ് തകിടിപ്പുറം, പോള്‍ ഇടക്കളത്തൂര്‍, ജോണി തേക്കുമല, സാജു വണ്ടന്മാക്കില് എന്നിവര്‍ സംസാരിച്ചു.